കോഴിക്കോട്‌

നിർമ്മാണ സാമിഗ്രികളുടെയും ഇന്ധനത്തിൻ്റെയും വിലക്കയറ്റത്തിനെതിരെ താമരശ്ശേരി പോസ്റ്റോഫീസിന് മുന്നിൽ പിബിസിഎ പ്രതിഷേധ സമരം

മജീദ്‌ താമരശ്ശേരി
Tuesday, July 13, 2021

താമരശ്ശേരി: സിമന്റ്, കമ്പി മുതലായ നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം അവസാനിപ്പിക്കുക, പെട്രോൾ, ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പിബിസിഎ താമരശ്ശേരി പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം സിപിഐ(എം) താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗവും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.മെഹറൂഫ് ഉദ്ഘാടനം ചെയ്തു.

ബി.ആർ ബെജി അധ്യക്ഷനായി. ബിജു എ.പി സംസാരിച്ചു. എ.പി ഷൈജു സ്വാഗതവും അഭിലാഷ് എ.എം. നന്ദിയും പറഞ്ഞു.

×