കോട്ടയം: പി സി ചാക്കോ ഇന്നു നാടകീയമായി കോൺഗ്രസിൽ നിന്നും രാജിവച്ചെങ്കിലും ഇതിൻ്റെ തിരക്കഥ ആഴ്ചകൾക്ക് മുമ്പേ എഴുതിയിരുന്നു. നേരത്തെ ഒരു മാസം മുമ്പ് ചാക്കോ കോൺഗ്രസ് വിടുമെന്ന് സത്യം ഓൺലൈൻ റിപ്പോർട്ടു ചെയ്തിരുന്നു. അന്ന് എൻസിപി നേതൃത്വവുമായാണ് ചാക്കോ ചർച്ച നടത്തിയിരുന്നത്.
ചാക്കോ ചാലക്കുടി സീറ്റും ഉറപ്പിച്ചിരുന്നു. എന്നാൽ വാർത്ത പുറത്തു വന്നതോടെ ചാക്കോ പ്ലാൻ മാറ്റി. വാർത്ത നൽകിയ സത്യം ഓൺലൈനിനെതിരെ പരാതി നൽകിയ ചാക്കോ താൻ ഒരിക്കലും കോൺഗ്രസ് വിടില്ലെന്ന് പറഞ്ഞിരുന്നു.
എന്നാൽ ഇന്ന് ചാക്കോ പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതോടെ സത്യം ഓൺലൈൻ നൽകിയ വാർത്ത ശരിയായി എന്നു തെളിഞ്ഞു. ചാക്കോയുടെ അടുത്ത ലക്ഷ്യം ബി ജെ പി തന്നെയാണെന്നാണ് വിവരം.
കഴിഞ്ഞ രണ്ടാഴ്ചയായി ഇതിനുള്ള കളമൊരുക്കുകയായിരുന്നു ചാക്കോ . യാക്കോബായ സഭയിലെ ഒരു മുതിർന്ന ബിഷപ്പാണ് ചാക്കോയും ബിജെപിയും തമ്മിലുള്ള ബന്ധത്തിന് ഇടനില നിന്നത്. ചാക്കോയ്ക്ക് ഗവർണർ പദവിയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
അടുത്തയാഴ്ചയോടെ ബിജെപി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.