പിസി ചാക്കോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എറണാകുളം ഡിസിസിയില്‍ രാജി; പിസി ചാക്കോയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് കൂടുതല്‍ പേര്‍ അദ്ദേഹത്തിനൊപ്പം ചേരുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ; പലരും യുഡിഎഫ് പ്രാചരണത്തിന് ഇറങ്ങിയത് കൊണ്ടാണ് വരാന്‍ മടിക്കുന്നതെന്ന് ബിജു ആബേല്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, March 18, 2021

കൊച്ചി: മുതിര്‍ന്ന നേതാവ് പിസി ചാക്കോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എറണാകുളം ഡിസിസിയില്‍ രാജി. ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. രാജികത്ത് കെപിസിസി പ്രസിഡണ്ടിനും ഡിസിസി പ്രസിഡണ്ടിനും കൈമാറിയെന്നും കഴിഞ്ഞ നാലരവര്‍ഷമായി താന്‍ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണെന്നും ബിജു ആബേല്‍ ജേക്കബ് അറിയിച്ചു.

പിസി ചാക്കോയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് കൂടുതല്‍ പേര്‍ അദ്ദേഹത്തിനൊപ്പം ചേരുമെന്നും ബിജു അറിയിച്ചു. നിരവധി പേര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരില്‍ പലരും യുഡിഎഫ് പ്രാചരണത്തിന് ഇറങ്ങിയത് കൊണ്ടാണ് വരാന്‍ മടിക്കുന്നതെന്ന് ബിജു പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നത്. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി സി ചാക്കോയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തത്. ഇരുവരും ഒരുമിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.

×