Advertisment

വികസന വിരോധികളാണ് ഭരണകക്ഷിയെന്ന് പ്രതിപക്ഷം പറയുന്നത് പുതിയ കാര്യമല്ല; ഇത് പരസ്പരം ഇരുവരും ആരോപിക്കാറുണ്ട്; എന്നാല്‍ പ്രവര്‍ത്തനം പരിശോധിച്ചാല്‍ വളരെ പെട്ടെന്ന് നമ്മുടെ മനസിലേക്ക് വരുന്ന ഒരുപാട് ഉദാഹരണങ്ങളുണ്ട്; ദേശീയ പാതാ വികസനത്തിന് ശേഷം 45 മീറ്റര്‍ സ്ഥലം എടുക്കാന്‍ തീരുമാനിച്ചു, ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയ കാര്യമാണ്, എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് അത് കഴിഞ്ഞില്ല; ഇന്ന് ഏറ്റവും കൂടുതല്‍ ദേശീയ ഹൈവേയുടെ പണി നടക്കുന്നത് കേരളമാണ്; എവിടെയെങ്കിലും ഫാക്ടറി ഉണ്ടാക്കുന്നതല്ലല്ലോ വികസനം; ഗേയില്‍ പൈപ്പ് ലൈന്‍ റെക്കോര്‍ഡ് സമയം കൊണ്ട് പൂര്‍ത്തിയാക്കിയത് വലിയ നേട്ടമാണ്; ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനങ്ങളെയൊന്നും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ല;  അടിമുടി സിപിഐഎമ്മിനെ അനുകൂലിച്ച് പിസി ചാക്കോ

New Update

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനങ്ങളെയൊന്നും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പിസി ചാക്കോ. ഉമ്മന്‍ചാണ്ടിക്ക് കഴിയാത്തത് പിണറായി വിജയന് കഴിഞ്ഞിട്ടുണ്ടെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷിയെ കൊടുത്തിട്ടുള്ളത് സിപിഐഎം ആണെന്നും പിസി ചാക്കോ പറഞ്ഞു.

Advertisment

publive-image

‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അറിയുന്നവര്‍ക്കറിയാം വിട്ടുവീഴ്ച്ച കൂടാതെ എല്ലാം കാലവും ആര്‍എസ്എസിനേയും ബിജെപിയേയും എതിര്‍ത്തിട്ടുള്ള പാര്‍ട്ടി സിപിഐഎം ആണ്. ഞങ്ങള്‍ സിപിഐഎമ്മിനെ എതിര്‍ത്തപ്പോഴും മനസാക്ഷിയെ അനുസരിച്ച് തോന്നിയിട്ടുള്ള കാര്യമാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷിയെ കൊടുത്തിട്ടുള്ളതും സിപിഐഎം ആണ്. ആക്ഷേപങ്ങള്‍ക്കൊക്കെ രാഷ്ട്രീയമായ അര്‍ത്ഥമല്ലാതെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണുകയാണെങ്കില്‍ കോണ്‍ഗ്രസിനേക്കാല്‍ കൂടുതല്‍ ആര്‍എസ്സിനെ എതിര്‍ത്തത് സിപിഐഎമ്മാണ്.

വികസന വിരോധികളാണ് ഭരണകക്ഷിയെന്ന് പ്രതിപക്ഷം പറയുന്നത് പുതിയ കാര്യമല്ല. ഇത് പരസ്പരം ഇരുവരും ആരോപിക്കാറുണ്ട്. എന്നാല്‍ പ്രവര്‍ത്തനം പരിശോധിച്ചാല്‍ വളരെ പെട്ടെന്ന് നമ്മുടെ മനസിലേക്ക് വരുന്ന ഒരുപാട് ഉദാഹരണങ്ങളുണ്ട്. ദേശീയ പാതാ വികസനത്തിന് ശേഷം 45 മീറ്റര്‍ സ്ഥലം എടുക്കാന്‍ തീരുമാനിച്ചു.

ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയ കാര്യമാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് അത് കഴിഞ്ഞില്ല. ഇന്ന് ഏറ്റവും കൂടുതല്‍ ദേശീയ ഹൈവേയുടെ പണി നടക്കുന്നത് കേരളമാണ്. എവിടെയെങ്കിലും ഫാക്ടറി ഉണ്ടാക്കുന്നതല്ലല്ലോ വികസനം.

ഗേയില്‍ പൈപ്പ് ലൈന്‍ റെക്കോര്‍ഡ് സമയം കൊണ്ട് പൂര്‍ത്തിയാക്കിയത് വലിയ നേട്ടമാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനങ്ങളെയൊന്നും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ല.’ ലതികാ സുഭാഷിനെ പിന്തുണക്കില്ല. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നുവെന്നും പിസി ചാക്കോ പറഞ്ഞു.

pc chacko
Advertisment