ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു;  എകെ ആന്റണിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മറുപടി നല്‍കിയ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയായിരുന്നുവെന്ന് പിസി ചാക്കോ 

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, March 22, 2021

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് താന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പിസി ചാക്കോ. എന്നാല്‍ എകെ ആന്റണിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മറുപടി നല്‍കിയ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയായിരുന്നുവെന്ന് പിസി ചാക്കോ പറഞ്ഞു.

രാഹുലിന്റെ ഇത്തരമൊരു തീരുമാനത്തിന് മുമ്പ് സര്‍വ്വേകളില്‍ 110 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് പ്രവചിക്കപ്പെട്ടിരുന്നുവെന്നും തീരുമാനത്തോടെ ഹിന്ദുക്കളെ ഭയന്നോടുകയാണെന്ന് ബിജെപി ഉത്തരേന്ത്യയില്‍ പ്രചരാണം നടത്തുകയായിരുന്നുവെന്നും പിസി ചാക്കോ കൂട്ടിചേര്‍ത്തു.

കെപിസിസി എന്നത് കേരള പ്രദേശ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയായി മാറിയെന്നും അതില്‍ നിന്നും കോണ്‍ഗ്രസ് എന്ന പദം ഇല്ലാതായി മാറിയെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി. കണ്ണകീശാപം പോലെ ലതികാ സുഭാഷിനെ പോലുള്ളവരുടെ ശാപം ഉള്‍കൊള്ളാന്‍ ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സാധിക്കുമോയെന്നും കണ്ടറിയണമെന്നും ചാക്കോ പറഞ്ഞു.

എന്‍സിപി സംസ്ഥാന കമ്മിറ്റി എറണാകുളത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിസി ചാക്കോ.

×