തെരഞ്ഞെടുപ്പ് തോല്‍വി ; വോട്ടുകൾ മുഴുവനും ആം ആദ്മി പാർട്ടിയുടെ കയ്യിൽ; ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോ രാജിവെച്ചു ; ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായ കാലത്താണ് കോണ്‍ഗ്രസിന്റെ അധോഗതി തുടങ്ങിയതെന്ന് ചാക്കോ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, February 12, 2020

ഡൽഹി : ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി. ചാക്കോ രാജിവച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിനു പിന്നാലെയാണു രാജി. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ അധോഗതി തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ പാർട്ടിയായ ആം ആദ്മി കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് അപ്പാടെ സ്വന്തമാക്കി. അതു തിരിച്ചുപിടിക്കാൻ സാധിച്ചില്ല.

ഇപ്പോഴും വോട്ടുകൾ മുഴുവനും ആം ആദ്മി പാർട്ടിയുടെ കയ്യിലാണ്– പി.സി. ചാക്കോ പറഞ്ഞു.

×