തിരുവനന്തപുരം: സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയാണ് പി സി ജോർജിന്റെ നടപടിക്ക് പിന്നിലെന്ന് മകൻ ഷോണ്‍ ജോര്‍ജ്. ആവശ്യപ്പെട്ടാല്‍ പൊലീസിനു മുന്നില്‍ ഹാജരാകുന്ന ആളാണ് പി.സി.ജോര്‍ജ്.
/sathyam/media/post_attachments/zHW5OcOJZ6rbeX2GQU6y.jpg)
പറഞ്ഞത് തെറ്റോ എന്ന് അദ്ദേഹവും കാലവുമാണ് വിലയിരുത്തേണ്ടത്. അദ്ദേഹത്തിന് നിലപാടുകളുണ്ട്, അതില്‍ അദ്ദേഹം വെളളം ചേര്‍ക്കാറില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമാപണം വേണമെന്നാണ് തന്റെ നിലപാടെന്നും ഷോൺ പറഞ്ഞു.
വിദ്വേഷപ്രസംഗ വിവാദത്തിൽ പി.സി.ജോര്‍ജിനെ പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു മകൻ. ജോര്‍ജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് പോകുകയാണ്. ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.