ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗം നടത്തിയ പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. വര്‍​ഗീയപ്രസം​ഗകരെ ഒറ്റപ്പെടുത്തണമെന്ന് ഇമാം ആവശ്യപ്പെട്ടു.
Advertisment
/sathyam/media/post_attachments/uWHQSED1LmvXl7POi8fE.jpg)
അവര്‍ ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും മാറ്റിനിര്‍ത്തണമെന്നും വര്‍​ഗീയ പ്രചാരണങ്ങളെ അതിജീവിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.
പി സി ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണം. കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്‍റെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.
ആറ്റുകാല്‍ പൊങ്കാല കാലത്ത് പാളയം പള്ളി വിട്ടുനല്‍കാറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്‍റെ സൌന്ദര്യമെന്നും പാളയം ഇമാം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us