സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. ജോര്‍ജിന് ഉടന്‍ നോട്ടീസ് നല്‍കുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയാണ് പി സി ജോര്‍ജ്.സ്വപ്‌ന സുരേഷും, പി സി ജോർജും ക്രൈം നന്ദകുമാറും നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിൽ എന്നാണ് കെ ടി ജലീൽ നൽകിയ പരാതിയിലുള്ളത്. കേസിൽ ആരോപണവിധേയരായ ഓരോരുത്തരെയും വിളിച്ച് ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിലാണ് നടപടി.ഇന്നോ നാളെയോ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പി സി ജോർജ് ഹാജരാകണം. വെള്ളിയാഴ്‌ചയാണ് ഹാജരാകാൻ നോട്ടീസ് നൽകുക. ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക. തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കമുള്ളവർക്കുമെതിരെ സ്വർണക്കടത്ത് കേസിലെ പ്രതികളും പി സി ജോർജും ചേർന്ന് ഗൂഢാലോചന നടത്തുന്നതായി കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം. ആരോപണ വിധേയരായവരുടെ ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.