Advertisment

”പാലായില്‍ പരസ്യമായി മാണി സി കാപ്പനെ പിന്തുണച്ചില്ലെങ്കിലും അദ്ദേഹം വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു; എട്ടു പഞ്ചായത്തുകളിലെ നമ്മുടെ ആളുകള്‍ കാപ്പന് വോട്ട് ചെയ്തു; പാലായില്‍ കാപ്പന്‍ തന്നെ വിജയിക്കും, അതില്‍ തര്‍ക്കമൊന്നും വേണ്ട; ജോസ് കെ മാണിയോട് എനിക്ക് പിണക്കമൊന്നുമില്ല, ഞാന്‍ പണ്ടേ പ്‌രാകി പോയതാണ് ; പിസി ജോര്‍ജ് 

New Update

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന്‍ തന്നെ വിജയിക്കുമെന്ന് പിസി ജോര്‍ജ്. മണ്ഡലത്തില്‍ ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

Advertisment

publive-image

”പാലായില്‍ പരസ്യമായി മാണി സി കാപ്പനെ പിന്തുണച്ചില്ലെങ്കിലും, അദ്ദേഹം വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എട്ടു പഞ്ചായത്തുകളിലെ നമ്മുടെ ആളുകള്‍ കാപ്പന് വോട്ട് ചെയ്തു. പാലായില്‍ കാപ്പന്‍ തന്നെ വിജയിക്കും. അതില്‍ തര്‍ക്കമൊന്നും വേണ്ട. ജോസ് കെ മാണിയോട് എനിക്ക് പിണക്കമൊന്നുമില്ല.

ഞാന്‍ പണ്ടേ പ്‌രാകി പോയതാണ്. എന്നാ ചെയ്യാനാണ്. കാപ്പന്‍ ഇത്രയും നാളുകള്‍ കൊണ്ട് ജനങ്ങളുടെ ഹൃദയം കവര്‍ന്നെടുത്തു. സത്യമാണ്. വളരെ മാന്യമായ ഇടപെടലും സ്‌നേഹവും കൊണ്ട് ജനങ്ങള്‍ മുഴുവന്‍ കാപ്പന്റേതാണ്. ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്. ഇപ്പോഴത്തെ നിലയില് ജോസ് കെ മാണിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.”

”ബിജെപിയുടെ നിരവധി വോട്ടുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. ബിജെപി മാന്യന്‍മാര്‍ക്ക് വോട്ട് ചെയ്താല്‍ കച്ചവടമാകുമോ? ഞാനൊരു ചായ പോലും ഒരു ബിജെപിക്കാരനും വാങ്ങി കൊടുത്തിട്ടില്ല.

ബിജെപിയുടെ ഒരു നേതാക്കന്‍മാരോടും മോശമായി ഒരു കാര്യവും സംസാരിച്ചിട്ടില്ല. എല്ലാവരോടും പറയുന്നത് പോലെ, സഹായിക്കണമെന്ന് വളരെ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത് മാനിച്ച് അവര്‍ വോട്ട് ചെയ്തു.”

”കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജയിക്കും. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിജയിക്കും, പക്ഷെ ഭൂരിപക്ഷം ഒന്നുമില്ലാത്ത രീതിയിലായിരിക്കും. ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍ വിജയിക്കും.

കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണന്താനമോ ജയരാജനോ ജയിക്കും. പിണറായി വിജയന്‍ ശബരിമലയില്‍ കയറി കളിക്കാതിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. അദ്ദേഹത്തിന്റേ വിവരകേടോ, ഉപദേശകന്‍മാരുടോ വിവരകേടോ, പിണറായിയെ വെട്ടിലാക്കി. അതിന്റെ ഫലമാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.”

pc george pc george speaks
Advertisment