Advertisment

കുറച്ചു പിള്ളേര് വേണമെന്നേ!  എല്ലാം നമുക്കൊന്ന് നമ്മളൊന്ന് എന്ന് പറഞ്ഞ് നടക്കുകയാ; ആദ്യം നമ്മള്‍ രണ്ട് നമുക്ക് രണ്ട് എന്നായിരുന്നു, ഇപ്പോള്‍ നമ്മളൊന്ന് പിന്നെ നമുക്കെന്തിന് എന്നായി! പിള്ളേര് കൂടുതല്‍ വേണമെന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നു; ജനസംഖ്യ  ക്രിസ്ത്യാനി മാത്രം നിയന്ത്രിച്ചാല്‍ മതിയോ; നിയന്ത്രിക്കുന്നെങ്കില്‍ എല്ലാവരും നിയന്ത്രിക്കണമെന്ന്‌ പിസി ജോര്‍ജ് 

New Update

പാലാ :ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ 5 കുട്ടികള്‍ ജനിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പാലാ അതിരൂപതാ സര്‍ക്കുലറിനെ പിന്തുണച്ച് പിസി ജോര്‍ജ്. ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറവാണെന്നും ജനസംഖ്യ ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രം കുറച്ചാല്‍ പോരെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

‘ കുറച്ചു പിള്ളേര് വേണമെന്നേ… എല്ലാം നമുക്കൊന്ന് നമ്മളൊന്ന് എന്ന് പറഞ്ഞ് നടക്കുകയാ. ആദ്യം നമ്മള്‍ രണ്ട് നമുക്ക് രണ്ട് എന്നായിരുന്നു. സര്‍ക്കാരുണ്ടാക്കുന്ന ഇടപാടാണ്. ഇപ്പോള്‍ നമ്മളൊന്ന് പിന്നെ നമുക്കെന്തിന് എന്നായി.

പിള്ളേര് കൂടുതല്‍ വേണമെന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നു. എന്നാ ജനസംഖ്യയെന്നാ. അത് ക്രിസ്ത്യാനി മാത്രം നിയന്ത്രിച്ചാല്‍ മതിയോ. ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം നിയന്ത്രിക്കുക എന്ന് പറയുന്നത് എന്ത് ന്യായമാണ്.

നിയന്ത്രിക്കുന്നെങ്കില്‍ എല്ലാവരും നിയന്ത്രിക്കണം,’ പിസി ജോര്‍ജ് പറഞ്ഞു. ജനസംഖ്യയുടെ അനുപാതം തെറ്റുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു

pc george
Advertisment