യുഡിഎഫും എല്‍ഡിഫും, രണ്ടും കള്ളമ്മാരാ; തമ്മില്‍ ഭേദം തൊമ്മന്‍ എന്നു പറഞ്ഞാണ് വോട്ട് ചെയ്യുന്നത്;  മാന്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക; ഞാനും അത് തന്നെയാണ് ചെയ്യുക.’;  പിസി ജോര്‍ജ്  

New Update

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നണികളുടെ വിജയം വ്യക്തിയധിഷ്ഠിതമാണെന്ന് പിസി ജോര്‍ജ് എംഎല്‍എ .‘യുഡിഎഫും എല്‍ഡിഫും, രണ്ടും കള്ളമ്മാരാ..തമ്മില്‍ ഭേദം തൊമ്മന്‍ എന്നു പറഞ്ഞാണ് വോട്ട് ചെയ്യുന്നത്.

Advertisment

publive-image

രാഷ്ട്രീയമായി ചിന്തിച്ച് വോട്ട് ചെയ്യുന്നവര്‍ അത് ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാം വ്യക്തിയധിഷ്ഠിത വോട്ടാണ്. മാന്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക. ഞാനും അത് തന്നെയാണ് ചെയ്യുക.’ പിസി ജോര്‍ജ് പറഞ്ഞു.

ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഐഎം യുവാക്കളെ മത്സരിപ്പിക്കുകയാണ്. ഇതിന്റെ അര്‍ത്ഥം അവിടെ ബിജെപി ശക്തമായിരിക്കുകയാണെന്നാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഏതായാലും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെല്ലാം ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. സിപിഐഎമ്മും തുടങ്ങിയിരിക്കുന്നു. ആരാണ് വിജയിക്കാന്‍ കഴിയും പറയാന്‍ കഴിയില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

pc george
Advertisment