Advertisment

ജനപക്ഷത്തിനു കരുത്തുണ്ടോയെന്നു തെരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കുമെന്ന് പിസി ജോര്‍ജ്

New Update

തിരുവനന്തപുരം:  മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്നു കേരള ജനപക്ഷം പാര്‍ട്ടി ലീഡര്‍ പി.സി ജോര്‍ജ് .

Advertisment

publive-image

കേരള ജനപക്ഷം പാര്‍ട്ടിയുടെ യു.ഡി.എഫ് മുന്നണി പ്രവേശം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പി.സി ജോര്‍ജ്ജിന്‍റെ പ്രതികരണം . മുന്നണി പ്രവേശനത്തിന് ആരുടെയും കാലുപിടിക്കില്ല.

കോണ്‍ഗ്രസ് സമിതിയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു നിന്നു നയിക്കണം . തന്‍റെ മുന്നണി പ്രവേശം തടയുന്നത് ആരെന്ന് അറിയില്ല . ജനപക്ഷം പാര്‍ട്ടിയുടെ കരുത്ത് തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് തിരിച്ചറിയും .

മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടിയും മുന്നണിയിലേക്ക് താന്‍ വരണമെന്നാണ് പറയുന്നത് . പതിനഞ്ചു സീറ്റുകളില്‍ ജനപക്ഷം പാര്‍ട്ടിക്ക് ജയപരാജയം നിര്‍ണയിക്കാനുള്ള സ്വാധീനം ഉണ്ടെന്നും പിസസി ജോര്‍ജ് വ്യക്തമാകക്കി.

pc george statement election
Advertisment