Advertisment

ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോ ! പൂഞ്ഞാന്‍ ആശാന്‍ പേജ് ഹാക്ക് ചെയ്ത് അനാവശ്യ ചിത്രങ്ങള്‍ പ്രചരിക്കുന്ന ഹാക്കര്‍മാരോട് പിസിയുടെ മുന്നറിയിപ്പ്‌

New Update

കോട്ടയം: മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അനാവശ്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അഡ്മിന്‍ പാനല്‍. ‘പുഞ്ഞാര്‍ ആശാന്‍’ എന്ന ഫേസ്ബുക്ക് പേജാണ് ഹാക്ക് ചെയ്തത്‌ . അഡ്മിന്‍ പാനലിന്റെ മുന്നറിയിപ്പ് പങ്കുവെച്ചാണ് പിസി ജോര്‍ജ്ജ് ഇക്കാര്യം അറിയിച്ചത്.

publive-image

ഹാക്കര്‍മാര്‍ അഡ്മിന്‍ പാനലിനെ മാറ്റി അനാവശ്യമായ ചിത്രങ്ങളും പേജില്‍ ഷെയര്‍ ചെയ്യുന്നുവെന്നും പിസി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോയെന്നും അഡ്മിന്‍ പാനല്‍ മുന്നറിയിപ്പ് നല്‍കുന്നു.

pc george
Advertisment