കുവൈറ്റ് : അബ്ബാസിയ -പത്തനംതിട്ട ജില്ലാ അസോസിയേഷൻ- കുവൈറ്റ് (PDA-Kuwait).നന്മയുടെ നിറവിൽ ഒരു സംസ്കാരിക കൂട്ടായിമ യിൽ നടക്കുന്ന "ശ്രാവണപൗർണ്ണമി - 2019" ഓണാഘോഷ പരിപാടി നവംബർ 1)o തീയതി വെള്ളിയാഴ്ച, അബ്ബാസിയ ഓക്സ്ഫോർഡ് ഇംഗ്ലീഷ് സ്കൂളിൽ വച്ചു നടത്തപ്പെടുന്നു. രാവിലെ 8:30 ന് കുട്ടികൾക്കുള്ള ചിത്ര രചനാ-കളറിംഗ് - പെയിന്റിംഗ് മത്സരത്തോടു കൂടി ആരംഭിക്കുന്നു .
തുടർന്ന് കുവൈറ്റിലെ കലാകാരന്മാരുടെ വിവിധ കലാ പരിപാടികൾ, പൊതു സമ്മേളനം, പ്രശസ്ത പിന്നണി ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന സംഗീത വിരുന്ന്.
കൂടെ ഗായകരായ സുമേഷ് കുമാര്‍ മല്ലപ്പള്ളി,( മഴവില്‍ മനോരമ റിയാലിറ്റി ഷോ ഫെയിം),ശ്രീനന്ദിനി(ബഹറിൻ ), ശ്രുതി ശ്രീജിത്ത്, അന്‍വര്‍ സാരംഗ് എന്നിവര്‍ ഒരേ വേദിയില്‍) അതോടൊപ്പം ജയപ്രകാശ് നെടുമങ്ങാട് അവതരിപ്പിക്കുന്ന ഫിഗര്‍ ഷോയും ആസ്വദിക്കുവാന്‍ നിങ്ങള്‍ ഏവരേയും സ്വാഗതം ചെയ്യുന്നൂ.