കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ എന്‍ സി പിയിലേയ്ക്ക് സ്വാഗതം ചെയ്‌ത് ടി പി പീതാംബരന്‍ മാസ്റ്റര്‍

New Update

കൊച്ചി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ എന്‍ സി പിയിലേയ്ക്ക് സ്വാഗതം ചെയ്‌ത് സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍. ചാക്കോ എന്‍ സി പിയില്‍ വന്നാല്‍ അര്‍ഹിക്കുന്ന വിധത്തില്‍ നേതൃനിരയില്‍ സ്ഥാനം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

ചാക്കോ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ്. നേരത്തെ ശരദ് പവാറുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുളള ആളാണ്. ശരദ് പവാറിന്റെ അടുത്ത സുഹൃത്തുകൂടിയാണ് അദ്ദേഹം.

അദ്ദേഹം വരുന്നത് എന്‍ സി പിക്ക് ഗുണം ചെയ്യും. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ നേതൃനിരയില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.അതേസമയം, ഭാവി പരിപാടികളെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നാണ് ചാക്കോ പറയുന്നത്.

PEETHAMBARAN MASTER6
Advertisment