പെഗാസസ്: സി.ബി.ഐ. മുന്‍മേധാവി അലോക് കുമാര്‍ വര്‍മയുടെ ഫോണ്‍ നമ്പറുകളും നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നതായി റിപ്പോര്‍ട്ട്; രാകേഷ് അസ്താനയേയും നിരീക്ഷിച്ചു

New Update

publive-image

ന്യൂഡല്‍ഹി: സിബിഐ മുൻ മേധാവി അലോക് വർമ്മയുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി റിപ്പോർട്ട്. അലോക് വർമ്മയെ രാത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഫോൺ നിരീക്ഷണത്തിലായതെന്നാണ് റിപ്പോർട്ട്. സിബിഐ മുൻ സെപ്ഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഫോണും പെഗാസസ് പട്ടികയിലുണ്ട്.

Advertisment

2018 ഒക്ടബോര്‍ 23-നാണ് സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കിയത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും നമ്പറുകള്‍ നിരീക്ഷിക്കാന്‍ ആരംഭിക്കുകയായിരുന്നു. സര്‍വീസ് അവസാനിപ്പിക്കാന്‍ മൂന്നുമാസം കൂടി ഉണ്ടായിരിക്കേയാണ് അലോകിനെ സ്ഥാനത്തുനിന്ന് നീക്കിയത്.

അലോക് വര്‍മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്നു നമ്പറുകള്‍ നിരീക്ഷണത്തിനോ ചോര്‍ത്തലിനോ വിധേയമായിട്ടുണ്ടെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പക്കുന്നത്. അലോക് വര്‍മയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും മകളുടെ ഭര്‍ത്താവിന്റെയും സ്വകാര്യ ടെലഫോണ്‍ നമ്പറുകള്‍ നിരീക്ഷിക്കപ്പെട്ടിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട എട്ട് നമ്പരുകളാണ് നിരീക്ഷണത്തിന് വിധേയമായത്.

അലോക് വർമ്മയ്ക്കും രാകേഷ് അസ്താനയ്ക്കും ഒപ്പം എ കെ ശർമ്മയുടെ നമ്പറും പെഗാസസ് പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. 2019 വരെ സിബിഐയിൽ തുടർന്ന എ കെ ശർമ്മ ഈ വർഷം തുടക്കത്തിലാണ് വിരമിച്ചത്. രാകേഷ് അസ്ഥാന നിലവിൽ സിആർപിഎഫ് തലവനാണ്.

pegasus
Advertisment