ദേശീയം

എല്ലാ പ്രശ്നങ്ങളും സഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറായിരുന്നു; ഫോൺ നമ്പറുകൾ നിരീക്ഷണത്തിലാണ് എന്നതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടോ? പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുചോദ്യവുമായി ബിജെപി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 5, 2021

ന്യൂഡൽഹി: പെഗാസസ് വിവാദത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മറുചോദ്യവുമായി ബിജെപി. ഫോണ്‍ ഹാക്ക് ചെയ്‌തെന്ന ആരോപണത്തിന് എന്തെങ്കിലും തെളിവുകളുണ്ടോയെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് രവിശങ്കര്‍ പ്രസാദ് നടത്തിയത്.

‘എല്ലാ പ്രശ്നങ്ങളും സഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറായിരുന്നു. പെഗാസസ് വിഷയത്തിൽ രാജ്യസഭയിലെ പ്രസ്താവനയ്ക്കു ശേഷം ഐടി മന്ത്രി അശ്വിനി വൈഷ്ണവിൽനിന്നു വിശദീകരണം തേടാനുള്ള അവസരംപോലും പ്രതിപക്ഷം മറന്നു. അതിനുപകരം പ്രതിപക്ഷ എംപിമാർ മന്ത്രിയുടെ പ്രസ്താവന വലിച്ചുകീറുകയാണുണ്ടായത്. ഫോൺ നമ്പറുകൾ നിരീക്ഷണത്തിലാണ് എന്നതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടോ?’– രവിശങ്കർ ചോദിച്ചു.

×