Advertisment

സുപ്രീം കോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്രയുടെ ഫോണ്‍ നമ്പറും പട്ടികയില്‍; പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പുതിയ വെളിപ്പെടുത്തല്‍

New Update

publive-image

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്രയുടെ നമ്പറും ഉള്‍പ്പെടുന്നതായി വെളിപ്പെടുത്തല്‍. 2010 മുതല്‍ 2019 വരെ അരുണ്‍ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറാണ് ഇപ്പോള്‍ ദ വയര്‍ പുറത്തുവിട്ടിരിക്കുന്ന പട്ടികയിലുള്ളത്‌. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ് മിശ്ര. സുപ്രീം കോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും ചോര്‍ത്തിയെന്നാണ് വിവരം.

pegasus
Advertisment