New Update
Advertisment
ബെംഗളൂരു: ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷന്‍ താമര’യ്ക്കും ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ ആയ പെഗസസ് ഉപയോഗിച്ചതായി റിപ്പോർട്ട്. കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഫോണ്‍ ചോര്‍ത്തിയെന്നാണു പുറത്തുവരുന്ന വിവരം. കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, സിദ്ധരാമയ്യ, ജി.പരമേശ്വര എന്നിവരുടെ പേരുകളാണു പെഗസസ് പട്ടികയിലുള്ളത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെയും ജനതാദള്‍ സെക്കുലര്‍ നേതാക്കളുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരമാണ് പുറത്തെത്തിയിരിക്കുന്നത്. എച്ച്.ഡി. ദേവഗൗഡയുടെ സുരക്ഷാസംഘത്തിലെ ഒരു പോലീസുകാരന്റെ ഫോണും ചോര്‍ത്തലിന് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.