New Update
Advertisment
ഡൽഹി: പെഗസസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മിഷൻ പൊതുജനങ്ങളിൽ നിന്നു വിവരങ്ങൾ തേടി. 30 ദിവസത്തിനുള്ളിൽ അനുബന്ധ വിവരങ്ങളും മൊഴിയും സമർപ്പിക്കണമെന്നു വ്യക്തമാക്കി ദേശീയ മാധ്യമങ്ങളിൽ പരസ്യം നൽകിയിട്ടുണ്ട്.
സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി. ലോക്കൂറിന്റെയും കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യയുടെയും നേതൃത്വത്തിലുള്ള കമ്മിഷനെ ഏതാനും ദിവസം മുൻപാണു നിയോഗിച്ചത്. ജസ്റ്റിസ് ലോക്കൂർ അടുത്ത ദിവസം കൊൽക്കത്തയിലെത്തും. കമ്മിഷന്റെ ഓഫിസ് ന്യൂടൗണിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.