ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും, ആരോപണങ്ങള്‍ ഉന്നയിച്ചും കോണ്‍ഗ്രസ് രംഗത്ത്. മോദി സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ രഹസ്യങ്ങളും കേള്‍ക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.
The #Pegasus revelations are abhorrent. If true, the Modi government seems to have launched a grave and sinister attack on the Right to Privacy - constitutionally guaranteed to Indian citizens as a Fundamental Right. This is an affront to democracy and has.. 1/2
— Priyanka Gandhi Vadra (@priyankagandhi) July 19, 2021
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പെഗാസസ് സോഫ്റ്റ് വെയറിലൂടെ ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.