‘ലോകം എന്നെ വരവേറ്റത് പോലെ മരണത്തില്‍ ദൈവവും എന്നെ സ്വീകരിക്കും’; പെലെ

സ്പോര്‍ട്സ് ഡസ്ക്
Friday, October 23, 2020

സാവോ പോളോ: മൈതാനത്ത് പന്തുമായി എങ്ങനെയാണോ ലോകത്തിന്റെ ഹൃദയം കീഴടക്കിയത് അതേപോലെ തന്നെയാണ് 80ാം ജന്മദിനം ആഘോഷിക്കുന്ന നിമിഷം ആരാധകരുടെ ഹൃദയം തൊട്ട് ഇതിഹാസ താരത്തിന്റെ വാക്കുകള്‍ വരുന്നത്. ലോകം മുഴുവന്‍ എനിക്ക് എങ്ങനെയാണ് സ്വീകരണം ലഭിച്ചത് അതേ രീതിയില്‍ മരിക്കുമ്പോള്‍ ദൈവം എന്നെ സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെലെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധി വട്ടം വേട്ടയാടിയിരുന്നു. എന്നാല്‍ വാക്കുകളിലൂടെ ആരാധകരെ കൗതുകത്തിലാക്കുന്നത് തുടരുകയാണ് അദ്ദേഹം. ഞാന്‍ സുഖമായിരിക്കുന്നു. എനിക്ക് കളിക്കാന്‍ സാധിക്കുന്നില്ലെന്ന് മാത്രം…ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ തലവനൊപ്പമുള്ള വീഡിയോ ചാറ്റില്‍ പെലെ പറഞ്ഞു.

ഇത്രയും ഉജ്ജ്വലമാക്കാന്‍ ആരോഗ്യം നല്‍കിയതിന് ദൈവത്തിന് നന്ദി പറയുന്നു. വളരെ ബുദ്ധിപരമായതല്ല, പ്രസന്നമായതാണ്…നമ്മള്‍ ചേര്‍ത്ത് പിടിക്കുന്ന ഫുട്‌ബോള്‍ കാരണം ലോകം മുഴുവന്‍ എങ്ങനെയാണോ എന്നെ സ്വാഗതം ചെയ്തത് അതുപോലെ മരണ ശേഷം ദൈവം എന്നെ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു, പെലെ പറഞ്ഞു.

×