പെൻസിൽവാനിയാ ജയിലിലെ ദീർഘകാല പരിചരണ കേന്ദ്രത്തിലെ പകുതിയിലധികം തടവുകാർക്കും കോവിഡ്

New Update

(രാജു ശങ്കരത്തിൽ, ഫിലാഡൽഫിയാ)

publive-image

പെൻ‌സിൽ‌വാനിയാ: പെൻ‌സിൽ‌വാനിയാ ജയിലുകളിലെ ഏറ്റവും പ്രായം ചെന്നതും രോഗികളുമായ നിരവധി പുരുഷ തടവുകാർക്കായുള്ള ദീർഘകാല പരിചരണ കേന്ദ്രമായ സ്റ്റേറ്റ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ലോറൽ ഹൈലാൻഡ്സ്, മുൻ സ്റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പാർപ്പിച്ചിരിക്കുന്ന തടവുകാരിൽ പകുതിയിലധികം തടവുകാർക്കും പ്രായമായവർക്കും രോഗികൾക്കും കോവിഡ് ബാധയുള്ളതായി റിപ്പോർട്ട്. ഇത് സംസ്ഥാന ജയിൽ സംവിധാനത്തിലുടനീളം ഒരു കോവിഡ് -19 പൊട്ടിത്തെറിയുടെ പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ്. .

Advertisment

കഴിഞ്ഞ മാസത്തിൽ, ലോറൽ ഹൈലാൻഡിലെ 444 തടവുകാർക്ക് പോസിറ്റീവ് ആയി.സ്റ്റാഫുകൾക്കിടയിൽ സ്ഥിരീകരിച്ച 49 കേസുകൾക്ക് പുറമേയാണ്. അവിടെ തടവിലാക്കപ്പെട്ട എട്ട് പേർ നവംബർ പകുതി മുതൽ കോവിഡ് -19 മൂലം മരിച്ചു.

ജയിലിലെ ആരോഗ്യ സുരക്ഷാ പ്രവർത്തന പദ്ധതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മരണനിരക്ക് പെൻ‌സിൽ‌വാനിയയിലെ ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ ഉള്ളവർക്ക് സംഭവിച്ചതിന്റെ ഒരു ഭാഗമാണെന്നും , വ്യാപനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് സമഗ്രമായ ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നതായും സ്റ്റേറ്റ് കറക്ഷണൽ വകുപ്പിന്റെ വക്താവ് പറഞ്ഞു.

Advertisment