തിരുവനന്തപുരം: സംസ്ഥാനത്ത് 1600 രൂപയാക്കി വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ വിഷുവിന് മുന്‍പുതന്നെ എല്ലാവരുടേയും വീടുകളിലെത്തിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ 100 രൂപ കൂടി വര്‍ധിപ്പിച്ചിരുന്നു.
/sathyam/media/post_attachments/eihjBWUZf4qKoccKwdAr.jpg)
ഈ പുതിയ പെന്‍ഷന്‍ തുക വിഷുകിറ്റിനൊപ്പം വീടുകളില്‍ വിഷുവിന് മുന്‍പ് തന്നെ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. എപിഎല്‍ വിഭാഗക്കാര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോഗ്രാം വീതം അരിയും വിഷുവിനുമുന്‍പ് ലഭ്യമാക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എകെജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.