നേപ്പാൾ ജനതയ്ക്ക് ജനാധിപത്യം മടുത്തു ! രാജഭരണത്തിനായി ജനം തെരുവിൽ !

New Update

publive-image

നേപ്പാളിലെ യുവതലമുറയിൽ ഭരണവിരുദ്ധവികാരം രൂക്ഷമാണ്. ഇപ്പോൾ ഭരിക്കുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുൾപ്പെടെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും അഴിമതിയും സ്വജനപക്ഷപാതവും നടത്തി സ്വത്തുക്കൾ വാരിക്കൂട്ടുകയാണെന്നാണ് അവരുടെ ആരോപണം. രാജഭരണം നേപ്പാളിൽ മടക്കിക്കൊണ്ടുവരണമെന്നതാണ് അവരുടെ ആവശ്യം.

Advertisment

publive-image

"വീർ ഗോർഖാലി അഭിയാൻ" എന്ന യുവാക്കളുടെ ഗ്രൂപ്പാണ് ഈ പ്രതിഷേധ സമരങ്ങൾക്ക് മുന്നിൽ. സമൂഹമാധ്യമങ്ങളിലും ജനങ്ങൾക്കിടയിലും വളരെ പോപ്പുലറാണ് ഈ ഗ്രൂപ്പ്.

മുൻ നേപ്പാൾ രാജാവ് ജ്ഞാനേന്ദ്ര ഷായുടെയും പത്നി കോമൾ രാജ്ഞിയുടെയും ചിത്രങ്ങളുള്ള ടി.ഷർട്ടുകൾ അവർ രാജ്യമെങ്ങും വിതരണം ചെയ്യുകയാണ്.

publive-image

രാജഭരണം മടങ്ങിവരണം, ഹിന്ദുരാഷ്ട്രം സ്ഥാപിതമാകണം, എല്ലാ രാഷ്ട്രീയനേതാക്കളുടെയും സ്വത്തു വിവരങ്ങൾ അന്വേഷിക്കണം, വിദേശരാഷ്ട്രങ്ങളുടെ കയ്യിലെ കളിപ്പാവയായ ഇപ്പോഴത്തെ സർക്കാരിനെ പുറത്താക്കണം, നേപ്പാളിൻ്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണം എന്നീ ആവശ്യങ്ങളുയർത്തി അവർ രാജ്യമെങ്ങും മോട്ടോർ സൈക്കിൾ റാലികളും ധർണകളും നടത്തുകയാണ്‌.

publive-image

നിലവിലുള്ള സർക്കാർ നിലപാടുകളിലും നയങ്ങളിലുള്ള അമർഷമാണ് ഈ ജനരോഷത്തിനു കാരണമെ ന്നാണ് നേപ്പാളിലെ പ്രതിപക്ഷപാർട്ടികൾ ആരോപിക്കുന്നത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ഈ പ്രക്ഷോഭം അടിച്ചമർത്താനുള്ള നീക്കവും സർക്കാർ നടത്തുന്നുണ്ട്. കോവിഡ് കാരണം പറഞ്ഞാണ് റാലികൾക്കും സമരങ്ങൾക്കും സർക്കാർ അനുമതി നിഷേധിക്കുന്നത്.

publive-image

നേപ്പാൾ രാഷ്ട്രവാദി നാഗരിക് സമാജ്,നേപ്പാൾ വിദ്യുത് പരിഷത്, സ്വതന്ത്ര ദേശഭക്ത് നേപ്പാളി നാഗരിക്, പശ്ചിമാഞ്ചൽവാസി നേപ്പാളി ജനത, നേപ്പാൾ രാഷ്ട്രവാദി സമൂഹ്, രാഷ്ട്രീയ ശക്തി നേപ്പാൾ, സംവിധാന പുനസ്ഥാപന അഭിയാൻ തുടങ്ങിയ സംഘടനകൾ 'വീർ ഗോർഖാലി അഭിയാൻ' എന്ന ജനമുന്നേറ്റത്തിനൊപ്പം അണിനിരന്നിരിക്കുകയാണ്.

publive-image

രാഷ്ട്രീയ നാഗരിക് ആന്ദോളൻ (ആര്‍എന്‍എ) എന്ന സംഘടന കാഠ്‌മണ്ഡുവിൽ വീർ ഗോർഖാലി അഭിയാനുമൊത്ത് ബൃഹത്തായ ഒരു റാലിനടത്താനൊരുങ്ങുകയാണ്. രാഷ്ട്രീയ കുതിരക്കച്ചവടവും അധികാരത്തിനുവേണ്ടിയുള്ള വടംവലികളും അഴിമതിയുമാണ് രാജഭരണമെന്ന ആവശ്യത്തിലേക്ക് ജനം തിരിയാൻ കാരണ മെന്ന് ആര്‍എന്‍എ കോ ഓർഡിനേറ്റർ ബാലകൃഷ്ണ നൈപാനെ പറയുന്നു.

എന്നാൽ ജനാധിപത്യം അട്ടിമറിക്കാൻ ആരെയുംഅനുവദിക്കില്ലെന്നും അത്തരത്തിലുള്ള പ്രക്ഷോഭങ്ങൾ നിർദ്ദയം അടിച്ചൊതുക്കുമെന്നും രാജഭരണം തിരിച്ചുകൊണ്ടുവരാമെന്നത് ചിലരുടെ ദിവാസ്വപ്‌നം മാത്രമാണെന്നും നേപ്പാൾ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിനിടെ വീർ ഗോർഖാലി അഭിയാനുമായി തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്ന് നേപ്പാൾ രാജകുടുംബവും വ്യക്തമാക്കി.

nepal news
Advertisment