പീപ്പിൾസ് ഫൗണ്ടേഷൻ പി.പി.ഇ കിറ്റുകൾ കൈമാറി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, May 27, 2020

കോഴിക്കോട്: കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന് 100 പി.പി.ഇ കിറ്റുകൾ  കൈമാറി കൈമാറി.  മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട്‌ ഡോ.സജിത്കുമാർ കിറ്റുകൾ ഏറ്റുവാങ്ങി. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓഡിനേറ്റർ ആർ.കെ അബ്ദുൽ മജീദ്, അഡീഷനൽ സൂപ്രണ്ട് ഡോ-സു നിൽകുമാർ, ആർ.എം.ഒ- ഡോ- രജ്ഞിനി, കനിവ് മെഡിക്കൽ കോളേജ് സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിച്ചു.


കാസർകോട് മെഡിക്കൽ കോളേജിനും 100 പി.പി.ഇ കിറ്റുകൾ കൈമാറി.  ജില്ലാ  കോഡിനേറ്റർ പി.എസ് അബ്ദുല്ലക്കുഞ്ഞി ജില്ലാ കലക്ടർ ഡോ. സജിത് ബാബുവിന് കിറ്റുകൾ കൈമാറി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ് കുമാർ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ അസി.സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി, ഏരിയാ പ്രസിഡന്റ് അബ്ദുൽ സലാം എരുതുംകടവ്, സി.എ യൂസുഫ് എന്നിവർ സംബന്ധിച്ചു. നേരത്തെ എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും 100 പി.പി.ഇ കിറ്റുകൾ നൽകിയിരുന്നു

×