പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം താത്കാലികമായി നിര്‍ത്തിവച്ചു

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Monday, February 24, 2020

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണം താത്കാലികമായി നിര്‍ത്തിവച്ച്‌ സിബിഐ. സര്‍ക്കാരിന്‍റെ റിട്ട് അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിയതിനാലാണ് നടപടി.

അന്വേഷണം മരവിപ്പിക്കാന്‍ ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചതായി സിബിഐ വ്യക്തമാക്കി. കേസ് സിബിഐക്ക് വിടരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീല്‍.

ശരത്ലാലിന്‍റെയും കൃപേഷിന്‍റെ കുടുംബാംഗങ്ങള്‍ കൊച്ചിയിലെ സിബിഐ ഓഫിസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തിയിരുന്നു. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം.

ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ നല്‍കിയിട്ടില്ലെങ്കിലും അന്വേഷണം മരവിച്ച അവസ്ഥയിലാണ്.ഒക്ടോബര്‍ മുപ്പത്തി ഒന്നിന് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.

×