പെരിയ ഇരട്ടക്കൊലക്കേസ് ; എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും , പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Tuesday, September 17, 2019

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതി സുധീഷിന്റെ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്കുവേണ്ടി അഡ്വ.ആളൂളാണ് ഹാജരാകുന്നത്. എന്നാല്‍ ആളൂരിനെ ഈ കേസ് ഏല്‍പ്പിച്ചതാരെന്നുള്ള കാര്യം ഇതുവരെ പുറത്ത് വന്നിട്ടില്ല.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം ഏറെ കോലിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിഷേധത്തിന് കാരണമായ കേസ് കൂടിയാണിത്.

അതിനാല്‍ തന്നെ ആളൂരിനെ വഴിതടയുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളായാനാവില്ല. ഭീഷണി നേരിടുന്ന കേസുകളില്‍ ആളൂര്‍ അംഗരക്ഷകരുമായി വരുന്ന പതിവ് ഈ കേസിലും ഉണ്ടാവാനിടയുണ്ട്. ബോംബെയിലുള്ള സ്വകാര്യ സെക്യൂരിറ്റിക്കാണ് ആളൂരിന്റെ സുരക്ഷ ചുമതല .

എല്ലാ പഴുതുകളും അടച്ചുള്ള ചാര്‍ജ് ഷീറ്റാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികള്‍ പ്രമുഖ വക്കിലുമാര്‍ മുഖേന നടത്തിയ ജാമ്യാപേക്ഷ കോടതി നിരസിച്ചുവെന്ന് മാത്രമല്ല, ഡയറക്ടര്‍ ജനെറല്‍ ഓഫ് പ്രോസിക്യൂഷനും കോടതിയുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. പ്രതികള്‍ക്ക് ജാമ്യം പോലും കിട്ടാതായ സാഹചര്യത്തിലാണ് അവസാന അടവെന്നോണം ആളൂരിനെ ഇറക്കുന്നത്.

×