New Update
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവുനല്‍കി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. ടിപിആര്‍ 16 ല്‍ താഴെയുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ക്കാകും തുറക്കാന്‍ അനുമതി ലഭിക്കുക.
ഇത്തരം ആരാധനാലയങ്ങളില്‍ 15 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ടാവില്ല. ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി നടത്തും.