വ്ര​ത​ശു​ദ്ധി​യു​ടെ മ​ന​സോ​ടെ ചെ​റി​യ​പെ​രു​ന്നാ​ളി​നെ വ​ര​വേ​റ്റ് വി​ശ്വാ​സി​ക​ള്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, May 13, 2021

കോ​ഴി​ക്കോ​ട്: ഒ​രു മാ​സം നീ​ണ്ട ഉ​പ​വാ​സ​ത്തി​നു ശേ​ഷം വ്ര​ത​ശു​ദ്ധി​യു​ടെ മ​ന​സോ​ടെ ചെ​റി​യ​പെ​രു​ന്നാ​ളി​നെ വ​ര​വേ​റ്റ് വി​ശ്വാ​സി​ക​ള്‍. മ​ഹാ​മാ​രി​യു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ നി​റ​ഞ്ഞ റം​സാ​ന്‍ മാ​സ​ത്തി​നു പ​രി​സ​മാ​പ്തി കു​റി​ച്ചാ​ണ് വി​ശ്വാ​സി​ക​ള്‍ ഈ​ദു​ല്‍ ഫി​ത്വ​ര്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച മാ​സ​പ്പി​റ​വി ക​ണ്ട​താ​യി വി​ശ്വാ​സ്യ​യോ​ഗ്യ​മാ​യ വി​വ​രം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ നോ​മ്ബ് 30 നാ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ന്നാ​ണ് ഈ​ദു​ല്‍ ഫി​ത്വ​ര്‍ ആ​ഘോ​ഷം.

ചെ​റി​യ​പെ​രു​ന്നാ​ളി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ട്ട് വീ​ടു​ക​ളി​ല്‍ വി​ശ്വാ​സി​ക​ള്‍ പെ​രു​ന്നാ​ള്‍ ന​മ​സ്‌​ക​രി​ക്കും. മ​സ്ജി​ദു​ക​ളി​ലും ഈ​ദ്ഗാ​ഹു​ക​ളി​ലും കൂ​ട്ട​പ്രാ​ര്‍​ഥ​ന​യു​ണ്ടാ​വി​ല്ല.​കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്ന് മ​ത​പ​ണ്ഡി​ത​രും വി​ശ്വ​സി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

×