മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കുഴല്‍പ്പണവുമായി രണ്ടു പേര് അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ അബ്ബാസോ ജ്ഞാനദേവ് (47), അമോല്‍ (37)എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച് 35 ലക്ഷം രൂപ കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
/sathyam/media/post_attachments/1wm5Qpl5YGRvSrN2F1KT.jpg)
പെരിന്തല്‍മണ്ണ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. അന്തര്‍സംസ്ഥാന പണമിടപാട് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.ഗിയര്‍ ലിവറിനോട് ചേര്‍ന്ന് നിര്‍മിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചത്.