/sathyam/media/post_attachments/5QMzd4SxDSX4bpMbM4PV.jpg)
ലണ്ടന്‍: യുകെയില്‍ ഇതാദ്യമായി വളര്‍ത്തുമൃഗങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചു. ഒരു വളര്‍ത്തു പൂച്ചയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞയാഴ്ച സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ വെയ്ബ്രിഡ്ജിലെ ഒരു ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂച്ച കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ചീഫ് വെറ്ററിനറി ഓഫീസറായ ക്രിസ്റ്റീന്‍ മിഡില്‍മിസ് പറഞ്ഞു.
കൊവിഡ് ബാധിതനായിരുന്ന ഉടമസ്ഥനില്‍ നിന്നുമാകാം പൂച്ചയ്ക്കും രോഗം സ്ഥിരീകരിച്ചതെന്നാണ് നിഗമനം. പൂച്ചയുടെ കൊവിഡ് ഭേദമായതായാണ് റിപ്പോര്‍ട്ട്.
മൃഗങ്ങളിലും രോഗം സ്ഥിരീകരിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്നും കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും മിഡില്‍മിസ് വ്യക്തമാക്കി.
ലോകത്ത് ഇതാദ്യമായല്ല മൃഗങ്ങളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. യുഎസില്‍ ബ്രോണ്‍സ് മൃഗശാലയിലെ ഒരു കടുവയില്‍ ഏപ്രിലിലും ന്യുയോര്‍ക്കില്‍ രണ്ടു പൂച്ചകളിലും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us