സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഈ നായസ്നേഹം അപാരം !

New Update

publive-image

സ്വന്തം നായയെ ഓടുന്ന കാറിനുപിന്നിൽ കെട്ടിവലിക്കുന്ന കാടത്തം പ്രബുദ്ധകേരളം അടുത്തിടെ കണ്ടതാണ്. ഗർഭിണിയായിരുന്ന കാട്ടാനയെ പടക്കം വച്ച് വായിൽ ഗുരുതരമായി പരിക്കേൽപ്പിച്ചു കൊലചെയ്തതും ഞെട്ടലോടെയാണ് ലോകം കണ്ടത്…

Advertisment

എന്നാൽ ഇതാ കാണുക സ്വന്തം വളർത്തുനായയ്ക്ക് ഒരു മകളുടെ സ്ഥാനവും പേരിനൊപ്പം കുടുംബത്തിന്റെ ടൈറ്റിലും നൽകി ആ പെൺ നായ ഗർഭിണിയായതിന്റെ ആഘോഷം ആർഭാടമാക്കി വാർത്താമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് ഈ മഹാരാഷ്ട്ര ദമ്പതികൾ.

publive-image

നാസിക്ക് സ്വദേശിയായ രാഹുൽ കുൽക്കർണിയും ഭാര്യ ലതാ കുൽക്കർണിയുമാണ് തങ്ങളുടെ പ്രിയപ്പെട്ട നായ ലക്കി ( Lucky) ക്ക് സ്വന്തം മകൾക്ക് തുല്യമായ സ്ഥാനം നൽകി "ലക്കി രാഹുൽ കുൽക്കർണി" എന്ന പേര് നൽകിയതും ലക്കി ഗർഭിണിയായതിന്റെ ആഘോഷങ്ങൾ നടത്തിയതും.

publive-image

ലക്കിയെ പൂമാലകൾ കൊണ്ടലങ്കരിച്ച ഊഞ്ഞാലിൽ ഇരുത്തിയാണ് ചടങ്ങുകൾ നടത്തിയത്. നായയെ പുതുവസ്ത്രം ധരിപ്പിച്ചും നെറ്റിയിൽ സിന്ദൂരം ചാർത്തിയും ആരതി ഉഴിഞ്ഞുമാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

ഈയവസരത്തിൽ ബന്ധുക്കൾക്കെല്ലാം വിഭവസമൃദ്ധമായ വിരുന്നും നൽകപ്പെട്ടു. ദമ്പതികളുടെ ഈ നായസ്നേഹത്തെ സമൂഹമാധ്യമങ്ങളിൽ ആളുകൾ വളരെയേറെ പ്രകീർത്തിച്ചിട്ടുണ്ട്.

special news
Advertisment