/sathyam/media/post_attachments/Kksk3bgTFvyDPdo5JdWy.jpg)
പാലാ: വിവിധ കാരണങ്ങളാൽ പാലായിൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തികരിക്കാൻ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് ഉടൻ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റൻ അറിയിച്ചതായി ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര പറഞ്ഞു.
പാലാ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളപ്പൊക്കം ഒരു പരിധി വരെ തടയുന്നതിനായി കളരിയാമാക്കൽ ചെക്ക്ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി മാല്യന്യങ്ങൾ നീക്കം ചെയ്യുന്ന നടപടി, ജലനിരപ്പ് താഴുന്നതനുസരിച്ച് ഉടനടി നടപ്പിലാക്കാൻ ബന്ധപ്പെട്ട എഞ്ചിനിയർക്ക് മന്ത്രി നിർദ്ദേശം നൽകി.
പാലാ നഗരസഭയിൽ പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള സമാന്തര റോഡിൻ്റെ ആര്‍വി -ജംഗഷനിലും സെൻ്റ് മേരീസ് സ്കൂളിനും സമീപമുള്ള ഇടുങ്ങിയ ഭാഗം വീതി കൂട്ടുന്നതിനുള്ള നടപടിക്രമം പൂർത്തികരിച്ച് തുറന്ന് കൊടുക്കാനുള്ള അപേഷ ജലവിഭവ വകുപ്പ് മന്ത്രി മുഖേന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു.
കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയുടെ നേത്യത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ മുനിസിപ്പൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര, കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, പാലാ ടൗൺ മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവിൽ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us