കൊറോണ വൈറസ് ബാധിച്ച്‌ ഹോളിവുഡ്‌ നടിയും ഗ്രന്ഥകാരിയുമായ പെട്രീഷിയ ബോസ് വര്‍ത്ത് മരിച്ചു

ഫിലിം ഡസ്ക്
Sunday, April 5, 2020

വാഷിങ്ടണ്‍: ഹോളിവുഡ്‌ നടിയും ഗ്രന്ഥകാരിയുമായ പെട്രീഷിയ ബോസ് വര്‍ത്ത് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. 86 വയസ്സായിരുന്നു.പെട്രീഷയുടെ ഭര്‍ത്താവിന്‍റെ മുന്‍ ഭാര്യയുടെ മകള്‍ ഹത് സവാണ് ഫെയ്‌സ്ബുക്കിലൂടെ മരണവിവരം അറിയിച്ചത്.

ദ് പാറ്റി ഡൂക്ക് ഷോ, ക്രാഫ്റ്റ് തീയേറ്റര്‍ എന്നീ ഹോളിവുഡ് സിനിമകളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച നടിയാണ് പെട്രീഷിയ ബോസ് വര്‍ത്ത്. മെര്‍ലിന്‍ ബ്രാന്‍ഡോ, മോന്റ്‌ഗോമേരി ക്ലിഫ്റ്റ് അടക്കം ഹോളിവുഡിലെ നിരവധി പ്രശസ്തരുടെ ജീവചരിത്രം അവര്‍ രചിച്ചിട്ടുണ്ട്.

×