New Update
/sathyam/media/post_attachments/RQHFJ7qVdxGICppOYfSX.jpg)
കൊച്ചി: രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഇതിനു മുൻപ് നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ് തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്. കൊച്ചിയിൽ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ് നിലവിൽ.
Advertisment
പാർലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വർധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതുമാണ് തൽക്കാലികമായി വില വർധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം. അതേസമയം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില പിന്നെയും 70 ഡോളറിനു മുകളിലെത്തി.
ബാരലിന് 73 ഡോളറാണ് നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില. ഉൽപാദനം കൂട്ടാനുള്ള ഒപെക് തീരുമാനം വന്നതിനു പിന്നാലെ 68 ഡോളറിലേക്കു താഴ്ന്ന വില ക്രമേണ കൂടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us