Advertisment

കൊറോണ വൈറസ്; ഇന്ത്യയില്‍ ഇന്ധന വില ഗണ്യമായി കുറയും

New Update

ഡല്‍ഹി: ചൈനയില്‍ കൊറോണ വൈറസ് പടരുന്ന ഭീതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നു. കൊറോണ വൈറസ് ചൈനയില്‍ നിന്നും ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിച്ചതോടെ ഇന്ത്യയിലടക്കം രാജ്യങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തല്‍.

Advertisment

ഇതിന്റെ പ്രതിഫലനമായി രാജ്യത്തെ എണ്ണവിപണിയിലും തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് വിലകുറഞ്ഞത്. ആറു ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 1.22 രൂപയും ഡീസലിന് 1.47 രൂപയുമാണ് കുറഞ്ഞത്. ഇന്നുമാത്രം പെട്രോളിന് 11ഉം ഡീസലിന് 13ഉം പൈസ കുറഞ്ഞു.

publive-image

ക്രൂഡ് ഓയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ചൈനയില്‍ വൈറസ് ഭീതിയില്‍ ഗതാഗതം നിലച്ചതോടെയാണ് ഇന്ധനവിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. വൈറസിനെ ഭയന്ന് പല നഗരങ്ങളിലേയും പൊതു സേവനങ്ങള്‍ ചൈന നിര്‍ത്തിവച്ചു. ഇതുമൂലം ജനസംഖ്യയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ചൈനയിലെ അസംസ്‌കൃത എണ്ണയുടെ ഉപയോഗം ഗണ്യമായി കുറച്ചിട്ടുണ്ട്.

ചൈനയില്‍ വരുന്ന വലിയ കുറവ് ക്രൂഡ് ഓയില്‍ വില കുറക്കുകയും അസംസ്‌കൃത എണ്ണയെ ആശ്രയിച്ചിരിക്കുന്ന ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ നിരക്കില്‍ മാറ്റം വരുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ജനുവരി എട്ടിന് ബാരലിന് 70 ഡോളര്‍ കടന്ന അസംസ്‌കൃത എണ്ണവിലയില്‍ 10 ഡോളറിന്റെ കുറവാണുണ്ടായത്. 60 ഡോളര്‍ നിലവാരത്തിലാണ് ക്രൂഡ് വിലയിപ്പോള്‍.

നവംബര്‍ മധ്യത്തിലെ നിലവാരത്തിലേയ്ക്ക് പെട്രോള്‍വില താഴ്ന്നു. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 73.60 രൂപയാണ്. ഡീസലിനാകട്ടെ 66.58ഉം.

പെട്രോള്‍ വില

കൊച്ചി: 75.52, കോഴിക്കോട്: 75.81, തിരുവനന്തപുരം: 77

ഡീസല്‍ വില

കൊച്ചി: 70.25, കോഴിക്കോട്: 70.55, തിരുവനന്തപുരം: 71.65

Advertisment