ദില്ലി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയും കൂട്ടി. തുടര്‍ച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്.
/sathyam/media/post_attachments/NRSUIP3V2tQTjVH7apCy.jpg)
15 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 8 രൂപ 43 പൈസയും പെട്രോളിന് 8 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ജൂണ്‍ 30 വരെ ഇന്ധന വില വര്‍ധനവ് തുടരുമെന്നാണ് വിലയിരുത്തല്‍.
പെട്രോളിന്‍റെ തീരുവ ലിറ്ററിന്​10 രൂപയും ഡീസലിന്‍റേത്​13 രൂപയുമാണ്​വർധിപ്പിച്ചത്​.ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം ഇതുവരെ 12 പ്രാവശ്യമാണ്​ ഇന്ധന തീരുവ വർധിപ്പിച്ചത്​.രണ്ട്​ തവണ മാത്രമാണ്​തീരുവയിൽ കുറവ്​ വരുത്തിയത്​.
മോദി സർക്കാർ അധികാരത്തിലെത്തുന്നതിന്​മുമ്പ്​ 9.20 രൂപയായിരുന്നു ലിറ്റർ പെട്രോൾ തീരുവ. അതാണ്​ 32.98 ആയി ഉയർന്നത്​. ഡീസലിന്​ 3.46 രൂപ ഈടാക്കിയിരുന്നത് 31.83ലെത്തി. മൂല്യവർധിത നികുതി പെട്രോളിന്​ 20 ശതമാനത്തിൽനിന്ന്​ 30ലേക്കും ഡീസലിന്‍റേത്​ 12.5 ശതമാനത്തിൽനിന്ന്​ 30 ശതമാനത്തിലേക്കുമാണ്​ കുത്തനെ കൂട്ടിയത്​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us