ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്

New Update

publive-image

Advertisment

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോളിന്‍റെ വില 102 രൂപ 19 പൈസയായി. ഡീസലിന് 96.1 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 100.42 രൂപയായി. ഡീസലിന് 96.11 രൂപയായി. കോഴിക്കോട്ട് പെട്രോള്‍ വില 100.68 രൂപയായി. ഡീസല്‍ വില 94.71 രൂപയുമായി.

വരും ദിവസങ്ങളിലും ഇന്ധനവില കൂട്ടിയേക്കുമെന്നാണ് സൂചന. പാചകവാതക വിലയും കൂട്ടിയേക്കും. മെയ് നാല് മുതല്‍ ഇന്ധനവില കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അതിന് മുൻപ് 18 ദിവസം എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടിയിട്ടില്ല. കേരളമുള്‍പ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം ഇന്ധനവില കൂട്ടിയിരുന്നില്ല എന്നാൽ തുടർന്നുള്ള ഒന്നിടവിട്ട ദിവസങ്ങളിൽ വില കൂട്ടി.

Advertisment