Advertisment

പെട്രോളിയം അധിക നികുതിപ്പണം സാധാരണക്കാരന് നല്‍കണമെന്ന് ഇടുക്കി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. അശോകന്‍

New Update

ഇടുക്കി:  നരേന്ദ്രമോദി സര്‍ക്കാര്‍ അടിക്കടിയുള്ള ഇന്ധന വിലവര്‍ധനവിന്‍റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് വസ്തുത വ്യക്തമാക്കി കൊണ്ടുള്ള ഇടുക്കി യുഡിഎഫ് ജില്ലാ ചെയര്‍മാനായ അഡ്വ. അശോകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

Advertisment

publive-image

മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിന്റെ ഭരണ കാലത്താണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് (അസംസ്‌കൃത എണ്ണ) ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. എന്നിട്ടും സാധാരണക്കാരന്റ കീശ ചോര്‍ത്താതെ കുറഞ്ഞ വിലക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയ ദിനങ്ങളാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്.

ക്രൂഡോയില്‍ വിലയിടിവിന്റെ ഒരു ഗുണവും രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാനായി നരേന്ദ്രമോദി സര്‍ക്കാര്‍ കണ്ടു പിടിച്ച സൂത്രപ്പണിയാണ് അടിക്കടിയുള്ള നികുതി വര്‍ദ്ധന. ക്രൂഡോയില്‍ വില കുറഞ്ഞപ്പോഴെല്ലാം നരേന്ദ്രമോദി സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ച് പെട്രോളിന്റേയും, ഡീസലിന്റേയും വില കുറയാതെ നിലനിര്‍ത്തിയിരിക്കുന്നു. ക്രൂഡോയില്‍ വില കുറഞ്ഞതിന്റെ ലാഭം അത്രയും നരേന്ദ്രമോദി സര്‍ക്കാരിന്!. നഷ്ടം എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും!.

താരതമ്യ പഠനത്തിനായി 2007-2020 കാലയളവിലെ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിലിന്റെ വാര്‍ഷിക ശരാശരി വിലയും അതാത് വര്‍ഷങ്ങളിലെ നമ്മുടെ രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ ശരാശരി വിലയും ചുവടെ ചേര്‍ക്കുന്നു.

വര്‍ഷം ക്രൂഡോയില്‍ വില

ബാരലിന്

(ഡോളറില്‍) ഡോളര്‍

വിനിമയ നിരക്ക്

(രൂപ) ക്രൂഡോയില്‍ വില

ബാരലിന്

(രൂപയില്‍) പെട്രോള്‍ വില

(രൂപ/ലിറ്റര്‍)

ഡീസല്‍ വില

(രൂപ/ലിറ്റര്‍)

2007 72.37 38.48 2,784.80 46.41 32.85

2008 99.57 48.65 4,549.85 48.65 34.04

2009 55.14 46.55 2,566.76 43.37 32.76

2010 79.47 45.71 3,632.57 54.70 40.89

2011 95.07 46.65 4,435.01 67.32 43.70

2012 93.87 53.38 5,010.78 71.10 46.88

2013 97.94 58.75 5,753.97 71.70 53.26

2014 93.43 61.05 5,703.90 71.97 59.55

2015 50.75 64.06 3,251.04 65.56 52.06

2016 41.92 67.14 2,814.50 65.68 54.97

2017 49.18 63.85 3,140.14 72.61 61.64

2018 68.34 70.71 4,832.32 78.92 73.29

2019 61.40 69.07 4,240.89 74.89 69.78

2020 42.05 73.90 3,090.67 73.83 68.42

2020 (ജനുവരി ) 61.63 71.27 4,388.05 77.17 72.09

2020

(ഫെബ്രുവരി ) 53.35 71.58 3,818.79 74.41 68.92

2020

(മാര്‍ച്ച് ) 32.20 74.52 2.399.54 72.34 64.39

2020

(ഏപ്രില്‍ ) 21.04 76.23 1,603.87 71.72 65.99

2020

(മെയ് ) 21.04 73.83 1,553.38 71.72 65.99

മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ അവസാന കാലഘട്ടമായ 2013-ല്‍ ഒരു ബാരല്‍ ക്രൂഡോയിലിന്റെ ശരാശരി വില 5,754/- രൂപയായിരുന്നു. അന്ന് പെട്രോളിന് ശരാശരി 72/- രൂപയും, ഡീസലിന് ശരാശരി 60/- രൂപയുമായിരുന്നു ഈടാക്കിയിരുന്നത്. 2020 മെയ് മാസത്തില്‍ ഒരു ബാരല്‍ ക്രൂഡോയിലിന്റെ ശരാശരി വില 1,553/- രൂപയായി കുറഞ്ഞിട്ടും പെട്രോളിന് ശരാശരി 72/- രൂപയും, ഡീസലിന് ശരാശരി 66/- രൂപയുമാണ് ഈടാക്കുന്നത്. 2013-ലെ ക്രൂഡോയില്‍ വിലയുടെ 27 ശതമാനം മാത്രമാണ് 2020 മെയ് മാസത്തിലെ ക്രൂഡോയില്‍ വില. ആ നിലക്ക് പെട്രോള്‍ വില ലിറ്ററിന് 19/- രൂപയായും, ഡീസല്‍ വില ലിറ്ററിന് 18/- രൂപയായും കുറയേണ്ടതാണ്.

പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയുമ്പോള്‍ സ്വാഭാവികമായി അതിന്റെ ഗുണം എല്ലാ മേഖലകളിലും പ്രതിഫലിക്കും. യാത്രാകൂലിയും, ചരക്കു കൂലിയും കുറഞ്ഞാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കുറവു വരും. അതൊക്കെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും.

ഉത്പന്നങ്ങളുടെ വില കുറയുമ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കും നഷ്ടം ഉത്പാദകര്‍ക്കുമാണെന്ന ലളിതമായ സാമ്പത്തിക സമവാക്യം നരേന്ദ്രമോദി സര്‍ക്കാര്‍ തിരുത്തി കുറിച്ചിരിക്കുന്നു. ഉത്പന്നങ്ങളുടെ വില കുറയുമ്പോള്‍ ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും നഷ്ടം, സര്‍ക്കാരിന് ലാഭം എന്നായിരിക്കുന്നു പുതിയ സാമ്പത്തിക സമവാക്യം.

നരേന്ദ്രമോദി സര്‍ക്കാര്‍ പെട്രോളിയം ഉപഭോക്താക്കളില്‍ നിന്നും ലക്ഷക്കണക്കിന് കോടി രൂപയാണ് ഇതിനോടകം അധിക നികുതി ചുമത്തി കൊള്ളയടിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് ജീവിതം വഴിമുട്ടിപ്പോയ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പതിനായിരം രൂപ വീതം സഹായധനമായി ഇട്ടു കൊടുത്ത് പാപ പരിഹാരം ചെയ്യട്ടെ!.

petrol disel price
Advertisment