Advertisment

ഇന്ധനവില കുതിച്ചുയരുന്നത്‌ രണ്ട് കാരണങ്ങള്‍ കൊണ്ട്; പെട്രോളിയം മന്ത്രി പറയുന്നു

New Update

ഡല്‍ഹി: രാജ്യത്ത് ദിവസവും ഇന്ധനവില വര്‍ദ്ധിക്കുകയാണ്. ചിലയിടങ്ങില്‍ വില സെഞ്ച്വറി അടിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് 90.58 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് വില കുതിച്ചുയരുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment

publive-image

ഉദ്പാദനം കുറഞ്ഞു

അന്താരാഷ്ട്രതലത്തില്‍ ഇന്ധന ഉത്പാദനം കുറച്ചതാണ് വില കൂടാനുള്ള കാരണങ്ങളിലൊന്നെന്ന് പെട്രോളിയം മന്ത്രി പറയുന്നു. കൂടുതല്‍ ലാഭം കിട്ടുന്നതിനായി ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ നിര്‍മാണം കുറച്ചെന്നും ഇത് ഉപഭോക്തൃ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.

മഹാമാരിയും വില്ലനായി

ലോകത്തെ ആകമാനം പിടിച്ചുലച്ച കോവിഡ് മഹാമാരിയും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിക്കാന്‍ കാരണമായെന്നും കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഈടാക്കുന്നത്. വികസന പദ്ധതികളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.

വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിക്ഷേപം സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 34 ശതമാനം അധിക മൂലധനം ഇതിനായി ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെയും ചെലവ് വര്‍ദ്ധിക്കും. ഇതിനെല്ലാമാണ് നികുതി ഈടാക്കുന്നത്. അതിന് പുറമെ ചെലവാകുന്ന തുക കൂടി കണ്ടെത്തണം. ധനകാര്യമന്ത്രി ഇതിനായി എന്തെങ്കിലും വഴി കണ്ടെത്തുമെന്നും പെട്രോളിയം മന്ത്രി പറഞ്ഞു.

PETROL PRICE
Advertisment