Advertisment

ഇന്ധനവില പതിയെ കുറയും; അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർദ്ധിച്ചതാണ് പൊതുവിപണിയിൽ ഇന്ധന വില വർദ്ധിക്കാൻ കാരണമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി

New Update

ഡല്‍ഹി: രാജ്യത്ത് ഇന്ധനവില അനുദിനം വർദ്ധിക്കുമ്പോൾ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രം​ഗത്ത്. ഇന്ധനവില പതിയെ കുറയുമെന്നും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർദ്ധിച്ചതാണ് പൊതുവിപണിയിൽ ഇന്ധന വില വർദ്ധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ജനങ്ങൾക്ക് സഹായകരമാകാൻ പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജിഎസ്ടി കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില വർദ്ധന സംബന്ധിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിനെക്കുറിച്ചും കേന്ദ്രമന്ത്രി പ്രതികരിച്ചു. രാജസ്ഥാനും മഹാരാഷ്ട്രയുമാണ് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്നതെന്ന് സോണിയ ജി മനസ്സിലാക്കണമെന്നാണ് മന്ത്രിയുടെ മറുപടി.

PETROL PRICE
Advertisment