Advertisment

ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ എക്സൈസ് നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം അലോചിക്കുന്നു ?

New Update

ഡല്‍ഹി: ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ എക്സൈസ് നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം അലോചിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നപ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു.

Advertisment

publive-image

നിലവില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്സൈസ് നികുതിയും കൂടുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ എണ്ണക്കമ്പനികളുമായും ചില സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായമുണ്ടായിട്ടില്ല.

അതേസമയം, ഇന്ധനവിലവര്‍ധനയില്‍ പ്രതിേഷധിച്ച് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് തുടരുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്.

PETROL PRICE
Advertisment