പെട്രോള്‍ വിലവര്‍ദ്ധന , ബൈക്ക് ഉപേക്ഷിച്ച് സൈക്കിളുമായി തൊമ്മച്ചന്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, March 3, 2021

ജോമോൻ മണിമല

മണിമല: പെട്രോള്‍ വിലവര്‍ദ്ധനയെത്തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച് സൈക്കിള്‍ യാത്രയുമായി തൊമ്മച്ചന്‍ ചെറിയനോലിക്കല്‍ . കോട്ടയം ജില്ലയിലെ മണിമല സ്വദേശിയായ തോമസ് ചെറിയനോലിക്കലാണ് പെട്രോള്‍ വിലവര്‍ദ്ധനവ് മൂലം ബൈക്ക് ഉപേക്ഷിച്ച് സൈക്കിള്‍ തെരഞ്ഞെടുത്തത് .

മണിമലയിലെ വ്യാപാരിയായ ഇദ്ദേഹം പരിസ്തിഥി പ്രവര്‍ത്തകന്‍ കൂടിയാണ് .ഇതുവരെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഇദ്ദേഹം ഇനി സൈക്കിളിലാവും കടകളിലേയ്ക്ക് പോവുന്നതും വരുന്നതുമെല്ലാം .ഉച്ചയ്ക്ക് വീട്ടിലേയ്ക്ക് ചോറുണ്ണാനും രാവിലെ പാല്‍ മില്‍മാ ബൂത്തില്‍ എത്തിയ്ക്കുന്നതും സൈക്കിളില്‍ തന്നെ .

മണിമലയിലെ റോഡിനിരുവശത്തേയും കാടുകളും മാലിന്യങ്ങളും നീക്കം ചെയ്ത് റോഡരുകില്‍ ചെടികള്‍ വച്ചുപിടിപ്പിച്ചും ടൗണില്‍ മനോഹരമായ പൂന്തോട്ടമൊരുക്കിയും ഏറെ ശ്രദ്ധ നേടിയിരുന്നു .

മികച്ച ജൈവ കര്‍ഷകന്‍ കൂടിയായ ഇദ്ദേഹം സമ്മിശ്രക്രിഷിയിലൂടെ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു . പശുക്കള്‍ക്ക് പുറമേ മീന്‍, കോഴി , താറാവ് എന്നിവയുമുണ്ട് .വിവിധ ങ്ങളായ പച്ചക്കറി ക്രിഷികളും ഇദ്ദേഹത്തിന്റെ പുരയിത്തിലുണ്ട്

×