തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ നേരിയ കുറവ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, March 25, 2021

തിരുവനന്തപുരം : തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. ഇന്ന് 21 പൈസയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമാണ്.

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവുണ്ടായത്. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞത്.

കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് കുറഞ്ഞത്. ഏറ്റവും ഒടുവിലായി ഇന്ധന വിലയിൽ വർധനവുണ്ടായത് ഫെബ്രുവരി 27നാണ്. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസസലിന് 15 പൈസയുമാണ് അന്ന് വർധിച്ചത്. ഈ വർഷം ആദ്യ രണ്ടുമാസം മാത്രം പെട്രോളിന് ലിറ്ററിന് 4.87 രൂപയും ഡീസലിന് 4.99 രൂപയുമാണ് വർധിച്ചത്.

×