/sathyam/media/post_attachments/Vwx5cRkp6t1y5YKhTz9Y.jpg)
ക്രൂഡ് ഓയിൽ വില നാൾക്കുനാൾ വർദ്ധിക്കുകയാണ്. അമേരിക്ക ഷെൽ ഓയിൽ ഉദ്‌പാദനം കുറച്ചുകഴി ഞ്ഞു. കോവിഡ് വാക്‌സിൻ വന്നെത്തുന്നതോടെ ലോക മാർക്കറ്റിൽ ഉണർവ് പ്രകടമാക്കുകയും ക്രൂഡ് ഓയിലിന്റെ ഡിമാൻഡ് വർദ്ധിക്കുകയും ചെയ്യുമെന്നതിനാൽ പെട്രോൾ വില ഇനിയും ഉയരുമെന്നുറപ്പാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോളിനും ഡീസലിനുമുളള ടാക്‌സുകൾ കുറച്ചില്ലെങ്കിൽ വരുന്ന 2 മാസത്തിനുള്ളിൽ വില ലിറ്ററിന് 100 രൂപയ്ക്കും മുകളിലെത്തും.
കഴിഞ്ഞ ഒക്ടോബറിൽ ക്രൂഡ് ഓയിൽ ബാരലിന് 35.79 ഡോളറായിരുന്നത് ഇപ്പോൾ 45.34 ഡോളറായി ഉയർന്നുകഴിഞ്ഞു.അടുത്ത രണ്ടു മാസത്തിനുള്ളിൽ വില ബാരലിന് 56 ഡോളറായി ഉയരും.
കേന്ദ്രസർക്കാർ ഈ വർഷം രണ്ടുതവണയായി പെട്രോൾ ലിറ്ററിന് 17 രൂപയും ഡീസലിന് 16 രൂപയും എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിക്കുകയുണ്ടായി. ഈ എക്സൈസ് ഡ്യൂട്ടിയിൽ സംസ്ഥാനങ്ങൾ പ്രത്യേകം വാറ്റ് ചുമത്തുന്നുണ്ട്. അതുമൂലം വിലവർദ്ധന ലിറ്ററിന് 20 രൂപയോളമായി കൂടി.
അമേരിക്കൻ രാഷ്‌ട്രപതി ഡൊണാൾഡ് ട്രംപ് ഷെൽ ക്രൂഡിന്റെ ഉദ്പാദനം ഉയർത്തിയിരുന്നത് അവസാനി പ്പിക്കുമെന്ന് നിയുക്ത രാഷ്ട്രപതി ജോ ബൈഡൻ പറഞ്ഞതാണ് മാർക്കറ്റിൽ ഇപ്പോഴത്തെ ഈ വിലവർദ്ധന യ്ക്കുള്ള കാരണം.
അടുത്ത രണ്ടു മാസത്തിനുള്ളിൽ ക്രൂഡ് ഓയിൽ വില ബാരലിന് 56 ഡോളറായി ഉയരുമെന്നാണ് Kedia Advisory Director അജയ് കേഡിയ പറയുന്നത്. കേന്ദ്ര രാജ്യ സർക്കാരുകൾ ടാക്സ് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊ ണ്ടില്ലെങ്കിൽ വില ലിറ്ററിന് 100 രൂപ കടക്കുമെന്ന് മാത്രമല്ല സർക്കാരുകൾക്കെതിരേ ജനരോഷവും രാജ്യത്ത് ആവശ്യസാധനങ്ങൾക്ക് വിലവർദ്ധനയും ഉണ്ടാകുമെന്നത് ഉറപ്പാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us