New Update
Advertisment
ന്യൂഡൽഹി: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മെട്രോ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 12 പൈസ മുതൽ 15 പൈസ വരെ ഉയർത്തിയപ്പോൾ ഡീസലിന് ലിറ്ററിന് 15 പൈസ മുതൽ 18 പൈസ വരെയാണ് കൂടിയത്.
കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിഞ്ഞതോടെയാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കൂടുന്നത്. നിലവിൽ സർവകാല റിക്കാർഡിലാണ് രാജ്യത്തെ ഇന്ധനവില.