/sathyam/media/post_attachments/wFPhSq1PvpqP9AQYEegx.jpg)
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറു കടന്നു. ഇന്നു പെട്രോള്‍ വില വര്‍ധിച്ചത്തോടെയാണ് വില 100 കടന്നത്. പെട്രോളിന് ഇന്നു ലിറ്ററിന് 35 പൈസയാണ് കൂടിയത്.
തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 101.91 പൈസയാണ്. കൊച്ചിയില്‍ 100.06 പൈസയും കോഴിക്കോട് 101.66 പൈസയുമായി. ഡീസല്‍ വില ഇന്നു മാറ്റമില്ലാതെ തുടരുകയാണ്.
വില വര്‍ധനവ് തുടരുമ്പോഴും കാര്യമായ പ്രതിഷേധങ്ങളൊന്നുമില്ലാത്തത് ശ്രദ്ധേയമാണ്. മുമ്പ് യുപിഎ കാലത്ത് ഇടത്-ബിജെപി പാര്‍ട്ടികള്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ ഇന്നു ഇരു പാര്‍ട്ടികളും മൗനത്തിലാണ്. കോണ്‍ഗ്രസാകട്ടെ ചില കണ്ണില്‍പൊടിയിടല്‍ സമരങ്ങള്‍ മാത്രം നടത്തി.
വിലവര്‍ധനവില്‍ ചെറിയ ആശ്വാസം വേണമെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ അവര്‍ക്ക് യാതൊരു താല്‍പ്പര്യവുമില്ലെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍.
കൂടിയ തുകയുടെ നികുതിയെങ്കിലും വേണ്ടെന്നു വച്ചിരുന്നെങ്കില്‍ അഞ്ചു രൂപയുടെ കുറവെങ്കിലും ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുമായിരുന്നു.
എന്നാല്‍ അതിന് പോലും തയ്യാറാകാത്ത സര്‍ക്കാര്‍ എല്ലാത്തിനും കേന്ദ്രത്തെ കുറ്റപ്പെടുത്തി അവര്‍ക്കൊപ്പം ചേര്‍ന്ന് സാധാരണക്കാരനെ കൊള്ളയടിക്കുകയാണെന്ന ആക്ഷേപവും ശക്തമാകുകയാണ്.
നികുതി ഇനത്തില്‍ ദിവസേന സംസ്ഥാന ഖജനാവിലേക്ക് എത്തുന്ന കോടികള്‍ എന്തിനു വേണ്ടെന്നു വയ്ക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.