ഇന്ധനവില ഇന്നും കൂടി

New Update

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രാളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

Advertisment

publive-image

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 34 പൈസയായി. ഡീസലിന് 91 രൂപ 77 പൈസയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 98 രൂപ 10 പൈസയായി. ഡീസലിന് 93 രൂപ 42 പൈസയാണ് ഇന്നത്തെ നിരക്ക്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്ബനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല.

petrol price hike
Advertisment